കോഴിക്കോട്: അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാലിക്കറ്റ് ഫ്ലവര്‍ ഷോ 23 ന്റെ പ്രചരണത്തിന്റെ ഭാഗമായി വേള്‍ഡ് കപ്പ് ഫുട്ബോള്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
2023 ജനുവരി 20 മുതല്‍ 29 വരെ ബീച്ച് പരിസരത്താണ് ഫ്ലവര്‍ ഷോ സംഘടിപ്പിക്കുന്നത്. 'കടലോരത്തൊരു പൂക്കടല്‍' എന്ന് പേരിട്ടിരിക്കുന്ന ഫ്ലവര്‍ ഷോയുടെ പ്രചരണ ക്യാമ്ബയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശം ബീച്ചിനോട് ചേര്‍ന്ന് തയ്യാറാക്കിയ ഫോട്ടോ ബൂത്തില്‍ പതിപ്പിച്ച ഇന്‍സ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയുടെ ക്യൂ ആര്‍ കോഡ് വഴി ഫ്ലവര്‍ ഷോ പേജ് ഫോളോ ചെയ്യുക. ഫോട്ടോ ബൂത്തില്‍ നിന്ന് സെല്‍ഫി എടുത്ത് കാലിക്കറ്റ് ഫ്ലവര്‍ ഷോ എന്ന പേജിനെ ടാഗ് ചെയ്യുക. ഒപ്പം പേജിന്റെ ബയോ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേള്‍ഡ് കപ്പില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുന്ന വിജയിക്ക് സൗജന്യ മലേഷ്യന്‍ യാത്ര ടിക്കറ്റ് രണ്ടെണ്ണം സമ്മാനമായി ലഭിക്കും.