കെ.വി തോമസിന് ക്യാബിനറ്റ് പദവി; ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു

TalkToday

Calicut

Last updated on Jan 19, 2023

Posted on Jan 19, 2023

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ഏകോപനത്തിന് വേണ്ടിയായിരുന്നു എ.സമ്പത്തിനെ നിയോഗിച്ചത്. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.

കെ.വി തോമസിന് പദവികള്‍ നല്‍കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉത്തരവ് വരുന്നതോടു കൂടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.


Share on

Tags