കുറ്റ്യാടി : കോഴിക്കോട്ടേക്ക് ഓടുന്ന സ്വകാര്യ ബസ്സുകൾ പണിമുടക്ക് തുടരുന്നു. ശക്തമായ നടപടിയുമായി പേരാമ്പ്ര ജോയിൻറ് RTO, മിന്നൽ പണിമുടക്ക് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടിയ്ക്ക് വടകര RTO യ്ക്ക് റിപ്പോർട്ട് നൽകി. 40 ബസുകൾക്കാണ് പിടിവീഴാൻ സാധ്യതയുള്ളത്. ജനങ്ങളെ വലച്ചു കൊണ്ട് സൂചന സമരങ്ങൾ നടത്താൻ പാടില്ലന്ന് പോലീസും , RTO യും പല പ്രാവശ്യം ഈ റൂട്ടിലെ തൊഴിലാളികളെ അറിയിച്ചതാണ്.

ഉള്ളിയേരി ബസ്റ്റാൻഡിൽ വെച്ച് രണ്ട് വസം മുമ്പ് ഉണ്ടായ അനിഷ്ട സംഭവമാണ് സമരത്തിന് കാരണമെന്ന് പറയുന്നു. തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ ബസ്സുകൾ കൂട്ടമായി ഉള്ളിയേരിയിലെത്തി പ്രതിഷേധിച്ചിരുന്നു. അത്തോളി പോലീസ് ഇടപ്പെട്ട് പ്രശ്നം തീർക്കാൻ ശ്രമിച്ചെങ്കിലും തീരുമാനമായില്ല. രാത്രി വൈകി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ജീവനക്കാർ സമരം പ്രഖ്യാപിക്കുകയായിരുന്നു.
അതിനിടയിൽ ഓടിയ ബസ്സിനെ തടഞ്ഞവർക്കെതിരെ പോലീസ് കേസെടുത്തു. KSRTC കൂടുതൽ ഷെഡ്യൂളുകൾ ഓടുമെന്ന് പറഞ്ഞെങ്കിലും പ്രവൃത്തി ദിവസം ആയതിനാൽ വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും വലിയ പ്രയോജനം കിട്ടിയില്ല. സമാന്തര സർവ്വീസ് ഓടുന്ന വണ്ടികൾ കൂടുതൽ പൈസ വാങ്ങുന്നു എന്ന ആരോപണവും ജനങ്ങൾക്കുണ്ട്.
ഇന്നും ഓടാത്ത ബസ്സുകളെ തടയുന്നതുൾപ്പെടെയുള്ള സമര പരിപാടി DYFI പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുറ്റ്യാടി ടൗണിൽ പ്രകടനം നടത്തി.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.