മുംബൈ: മഹാരാഷ്ട്രയില്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മുംബൈയിലെ റായ്ഗഡിലാണ് അപകടം സംഭവിച്ചത്. സിന്ധുദുര്‍ഗില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 35 പേരാണ് ബസിലുണ്ടായിരുന്നത്.
ബസിന്‍റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.