മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനി (50) ആണ് മരിച്ചത്.
രാവിലെ ഇവിടെ പുല്ലരിയാന്‍ പോയവര്‍ വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയുടെ മൂലയില്‍ ഇരിക്കുന്ന രീതിയില്‍ കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി.