കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

Jotsna Rajan

Calicut

Last updated on Jan 11, 2023

Posted on Jan 11, 2023

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഫോൺ വിളിച്ച് പറഞ്ഞയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലു വയലിലെ പി എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചതായി ഇയാൾ വിളിച്ച് പറഞ്ഞത്. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിൽ എസ് ഐ സി എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഇന്നലെ രാത്രി ബോംബ് ഭീഷണി എത്തിയത്.


Share on

Tags