വടകര: ബ്ലേഡ് മാഫിയയുടെ ഇടപെടലിൽ ജപ്തി ചെയ്ത് കുടിയിറക്കപ്പെട്ട മായൻകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ സമരത്തോടൊപ്പമുണ്ടാകുമെന്ന് കെ.കെ രമ എം.എൽ. എ പറഞ്ഞു.
കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വള്ള്യാട് നെല്ലിമുക്കിൽ നടത്തുന്ന ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവർ. കഴുത്തറപ്പൻ പലിശയും വ്യാജ രേഖകളുമായി പാവപ്പെട്ടവരെ വലയിലാക്കാൻ ബ്ലേഡ് മാഫിയ സമൂഹത്തിൽ വലവിരിക്കുകയാണ്. വള്ള്യാട്ടെ വിഷയം നിയമസഭയിൽ ഉന്നയിക്കും.
മായൻകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് നിയമപരമായും രാഷ്ട്രീയമായും എല്ലാം ചെയ്യുമെന്നും കെ.കെ രമ പറഞ്ഞു. സമരം തുടങ്ങി ഒൻപതു ദിവസമായി.
ജില്ലാ പഞ്ചായത്ത് മെമ്പർ
സി.എച്ച് മൊയ്തു ,
തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, വൈസ്. പ്രസിഡൻ്റ് എഫ്.എം മുനീർ, മെമ്പർമാരായ ബവിത്ത് മലോൽ, നബീല ടീച്ചർ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.