ബജറ്റ് ദിനത്തിലും കരകയറാതെ അദാനി;എല്ലാ കമ്പനികളും തകർച്ചയിൽ

Jotsna Rajan

Calicut

Last updated on Feb 1, 2023

Posted on Feb 1, 2023

ബജറ്റ് ദിനത്തിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ഓഹരി വിപണികൾ വ്യാപാരം തുടങ്ങിയപ്പോൾ തകർച്ച വിട്ടൊഴിയാതെ അദാനി.ബജറ്റ് ദിവസവും അദാനി ഗ്രൂപ്പിൻ്റെഎല്ലാ ഓഹരികളും നഷ്ടത്തിൽ വ്യാപാരം തുടരുകയാണ്.ബോംബെ സൂചിക സെൻസെക്സ് 60,000 പോയിന്‍റ് പിന്നിട്ടു. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

അതേ സമയം ഇന്ന് രാവിലെ 10.50 വരെയുള്ള കണക്ക് പ്രകാരം അദാനിയുടെ 10 കമ്പനികളുടെ ഓഹരികളും തകർച്ചയിലാണ്. എന്നാൽ ഇന്നലെ നേട്ടമുണ്ടാക്കിയ അദാനി എന്‍റർപ്രൈസിൻ്റെ ഓഹരിക്ക് ഇന്ന് മൂന്ന് ശതമാനത്തിലേറെ തകർച്ചയുണ്ടായി.അദാനി ടോട്ടൽ ഗ്യാസാണ്
10 ശതമാനം നഷ്ടം നേരിട്ട് തകർച്ചയിൽ ഒന്നാം സ്ഥാനത്ത്. അദാനി പവർ 4.9 ശതമാനവും വിൽമർ 4 ശതമാനവും തകർച്ച നേരിട്ടു.

എൻഡിടിവി 3.33 ശതമാനം, അദാനി ഗ്രീൻ 3.42 ശതമാനം, അദാനി ട്രാൻസ്മിഷൻ 3.04 ശതമാനം, അദാനി പോർട്ട്സ് 1.72 ശതമാനം, എസിസി 1.56 ശതമാനം, അംബുജ സിമന്‍റ്സ് 1.93 ശതമാനം എന്നിങ്ങനെയാണ് ഒടുവിൽ ലഭ്യമാകുന്ന കണക്ക് പ്രകാരം അദാനി ഗ്രൂപ്പ് നേരിട്ട തകർച്ച.

Share on

Tags