പാതിരപ്പറ്ററോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ BJP വട്ടോളിയിൽ ധർണ്ണ നടത്തി

Jotsna Rajan

Calicut

Last updated on Dec 21, 2022

Posted on Dec 21, 2022

വട്ടോളി: കുറ്റ്യാടി - വടകര ദേശീയപാതയോട് ചേർന്ന വട്ടോളി - പാതിരപ്പറ്റ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് വട്ടോളി പാതിരപ്പറ്റ റോഡിന് സമീപമായി BJP യുടെ നേത്യത്യത്തിൽ ഇന്ന് വൈകുന്നേരം 4 ന് ധർണ്ണ നടത്തുകയുണ്ടായി.

ധർണ്ണ സമരം ഒ.പി.മഹേഷിൻ്റെ അധ്യക്ഷതയിൽ എം.എം.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം.മുകുന്ദൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.പി.രഞ്ജിത്ത്, പറമ്പത്ത് കുമാരൻ, വി.പി.ഷാജു, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.കെ.സുനിൽകുമാർ നന്ദി പറഞ്ഞു.

Share on

Tags