ബീയാര്‍ പ്രസാദ് അന്തരിച്ചു

TalkToday

Calicut

Last updated on Jan 4, 2023

Posted on Jan 4, 2023

ഗാനരചയിതാവ് ബീയാര്‍ പ്രസാദ്(Beeyar Prasad) അന്തരിച്ചു. അസുഖബാധിതനായി നീണ്ടനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.
1993-ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധാനകനുമായിരുന്ന പ്രസാദ് സിനിമയില്‍ എത്തുന്നത്. 2003-ല്‍ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി.

”ഒന്നാംകിളി രണ്ടാംകിളി…’, ”കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ”മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..” എന്നിങ്ങനെ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ നില്‍ക്കുന്ന മനോഹര ഗാനങ്ങള്‍ അദ്ദേഹം രചിച്ചതാണ്.


Share on

Tags