നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണ വേട്ട

TalkToday

Calicut

Last updated on Dec 15, 2022

Posted on Dec 15, 2022

നെടുമ്പാശേരി: കസ്റ്റംസിന്റെ സ്പെഷ്യൽ ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇന്റലിജൻസ് യൂണിറ്റും ചേർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഒരു കോടി ൨൮ ലക്ഷം രൂപയുടെ കള്ളക്കടത്തു പിടികൂടി. വിദേശത്തു നിന്ന് എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 3261 ഗ്രാമിലേറെ സ്വർണമാണ് പിടിച്ചെടുത്തത്.

ദുബൈയിൽ നിന്നു വന്ന മലപ്പുറം സ്വദേശി സാദിക്കിൽ നിന്ന് 1015.80 ഗ്രാം സ്വർണം പിടികൂടി. നാല് കാളുകളുടെ രൂപത്തിലാണ് സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ അഹമ്മദെന്ന യാത്രക്കാരൻ 1066.21 ഗ്രാം സ്വർണം കാളുകളാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. അബുദാബിയിൽ നിന്നു തന്നെയെത്തിയ കോഴിക്കോട് സ്വദേശിയായ റിയാസിൽ നിന്നു
179.55 ഗ്രാം സ്വർണവും പിടികൂടി. ഇയാളും കാളുകളാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവരികയായിരുന്നു.

നെടുമ്പാശേരി വഴി കൂടുതൽ കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന റിപോർടിനെ തുടർന്നാണ് കസ്റ്റംസിന്റെ സ്പെഷ്യൽ ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്ത പരിശോധന നടത്തിയത്.

Share on

Tags