കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം, 19 കാരി പിടിയില്‍

TalkToday

Calicut

Last updated on Dec 26, 2022

Posted on Dec 26, 2022

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 കാരി പിടിയില്‍. ദുബായില്‍ നിന്നും എത്തിയ കാസര്‍ഗോഡ് സ്വദേശി ഷഹലയാണ് പിടിയിലായത്.

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്താണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ആരാമം നടത്തിയത്.

യുവതിയില്‍ നിന്നും 1884 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍, വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. സ്വര്‍ണ കടത്തുകാരുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും, യുവതിയുടെ ദേഹപരിശോധന നടത്തിയപ്പോള്‍ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.


Share on

Tags