കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ട് പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്.കണ്ണൂര്‍ സ്വദേശി സയ്യിദില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വര്‍ണവും പിടികൂടി. സയ്യിദ് കമ്ബി രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Previous Article