ഷാരൂഖ് ഖാന്‍റെ ‘പത്താന്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ബേഷറാം രംഗ്’ എന്ന് തുടങ്ങുന്ന ഗാനം ഷാരൂഖ് തന്നെയാണ് പങ്കുവച്ചത്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 13 ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കുമാറിന്‍റെ വരികള്‍ക്ക് വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ല്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സത്ച്ചിത് പൗലോസും എഡിറ്റിംഗ് ആരിഫ് ഷെയ്ഖും കൈകാര്യം ചെയ്യുന്നു.
2023 ല്‍ ഷാരൂഖ് ഖാന്‍റെ ‘പത്താന്‍’, ‘ജവാന്‍’ തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. രാജ്കുമാറിന്‍റെ ‘ഡങ്കി’യുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍.