ബെംഗളൂരു: ബെംഗളൂരു-മൈസുരു ദേശീയ പാതയിലെ ആദ്യ ഘട്ടം നടക്കുന്ന ടോള്‍ പിരിവ് ഇന്ന് മുതല്‍ . പത്തു വരിയായി വികസിപ്പിച്ചിരിയ്ക്കുന്ന ബെംഗളൂരു കുമ്ബല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലെ ടോള്‍ പിരിവാണ് തുടങ്ങുന്നത്.
ബെംഗളൂരുവില്‍ നിന്ന് മൈസൂരു ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ശേഷഗിരിഹള്ളിയിലായി ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ പാതയുടെ വികസനത്തിനായി ചെലവഴിച്ചിരിക്കുന്നത് 8,172 കോടി രൂപയാണ്.
രാമ നഗര ജില്ലയിലെ രണ്ട് ഇടങ്ങളിലാണ് ടോള്‍ ബൂത്തുകള്‍ വച്ചിട്ടുളളത്.പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 11 ന് ദേശീയ പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ഉദ്ഘാടനത്തിന് ശേഷം രണ്ടാം ഘട്ട മൈസൂരു 61 കിലോമീറ്റര്‍ ദൂരത്തെ ടോള്‍ പിരിവ് തുടങ്ങുമെന്ന് പ്രൊജക്‌ട് ഡയറക്ടര്‍ ബിടി ശ്രീധര്‍ പറഞ്ഞു.
ഇതിന്റെ പ്രധാന സവിശേഷത എന്ന് പറയുന്നത് 118 കിലോമീറ്റര്‍ പിന്നിടാനുള്ള യാത്രാ സമയം ഒരു മണിക്കൂര്‍ 10 മിനിറ്റായി കുറയും.