ന്യൂഡല്‍ഹി : ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേയില്‍ കര്‍ണാടകയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കുന്ന പദ്ധതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന കര്‍മ്മം മാര്‍ച്ച് 11-ന് പ്രധാനമന്ത്രി നിര്‍വഹിക്കും. ഇരു നഗരങ്ങളെയും തമ്മില്‍ 90 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
രണ്ട് പാക്കേജുകളിലായി 8,408 കോടി രൂപ ചിലവിലാണ് 117 കിലോമീറ്റര്‍ അതിവേഗ പാത നിര്‍മ്മിക്കുന്നത്.nh- 275ന്റെ ഒരു ഭാഗത്തെ തന്നെ വലയം ചെയ്തു കൊണ്ടാണ് ബെംഗളൂരു-മൈസൂര്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം നടക്കുന്നത് .
നാല് റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഒമ്ബത് പ്രധാന പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അടിപ്പാതകള്‍ എന്നിവ ഈ എക്സ്പ്രസ്സ് വേയില്‍ ചേര്‍ത്തിരിക്കുന്നുവെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് പ്രധാനമന്ത്രി ടാഗ് ചെയ്തു കൊണ്ടാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
ശ്രീരംഗപട്ടണം, കൂര്‍ഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു മൈസൂരു എക്സ്പ്രസ് വേ പദ്ധതിയുടെ ലക്ഷ്യമെന്നും , അതുവഴി ടൂറിസം സാധ്യതകളെ ശക്തിപ്പെടുത്തുന്നും അദ്ദേഹം പറഞ്ഞു.