ലഹരി വിരുദ്ധ യുദ്ധത്തിൽ സ്വയം പ്രഖ്യാപിത യോദ്ധാവാകണം:എ.എൻ.ഷംസീർ

TalkToday

Calicut

Last updated on Oct 3, 2022

Posted on Oct 3, 2022

തലശ്ശേരി: നമ്മുടെ നാടിനെയാകെ ഗ്രസിച്ചിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിന് സർക്കാർ തന്നെ മുൻകൈയ്യെടുത്തിരിക്കുകയാണെന്നും, ഈ പോരാട്ടത്തിൽ സ്വയം പ്രഖ്യാപിത യോദ്ധാക്കളായി ഓരോ ആളും മുന്നോട്ട് വരണമെന്നും സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു.

നിർണ്ണായകമായ ഈ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ നശിക്കുന്നത് വരാനിരിക്കുന്ന തലമുറകളായിരിക്കുമെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. മാനസികമായ കാടത്തം ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെത്‌ ഉൾപ്പെടെ  ഒട്ടേറെ ബഹുമതികൾക്കർഹ നായ മാതൃകാ പഞ്ചായത്ത് സെക്രട്ടറി അഡ്വ. ടി.ഷാഹുൽ ഹമീദിന് കണ്ണൂർ ഫ്രണ്ട്സ് സർക്കിൾ ഒരുക്കിയ സ്നേഹാദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഗോകുലം ഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന 'താരം തദ്ദേശം' പുരസ്ക്കാര സമർപ്പണ ചടങ്ങിൽപാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മാഹി എം.എൽ എ രമേശ് പറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി.പി വി റയീസ് , ബി അബ്ദുൽ നാസർ IAS ന്റെ സന്ദേശം വായിച്ചു ,എൻ.ഹരിദാസ്, അഡ്വ:പി വി  സൈനുദ്ധീൻ ,അഡ്വ: കെ.എ.ലത്തീഫ് ,അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,സി.കെ.പി. റയീസ്, ഇ.ടി.അയ്യൂബ്, , നജ്മ തബ് ശിറ, യു.വി.അഷ്റഫ്  സംസാരിച്ചു.ടി.ഷാഹുൽ ഹമിദ് മറുപടി പ്രസംഗം നടത്തി.അഡ്വ: ടി.പി. സാജിദ് സ്വാഗതവും, എ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.


Share on

Tags