കൊച്ചി: സംസ്ഥാനത്ത് അറുപത് ജി.എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
എങ്കിലും അറുപത് ജി എസ് എമ്മിന് താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ നിരോധനം തുടരും.അതായത് ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്ക് നിരോധനം തുടരുകയും ചെയ്യും.
വീണ്ടും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗുകൾക്ക് അനുമതി നൽകി കൊണ്ടുള്ള കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ നിരോധനം സാധുവല്ലന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സിംഗിൽ ബഞ്ചിൻ്റെ നടപടി.
സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണ്ണമായി തടഞ്ഞു കൊണ്ട് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു.ഇത് വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.ഇതിനെതിരെ ഇത്തരം ക്യാരി ബാഗ് നിർമ്മാതാക്കളും ചില സ്വകാര്യ വ്യക്തികളും കോടതിയെ സമീപിക്കുകയായിരുന്നു . ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നിരിക്കുന്നത്.
തുണിക്കടകളിലും മറ്റും ഉപയോഗിക്കുന്ന 60 ജി എസ് എമ്മിന് മുകളിലുള്ള ബാഗുകൾക്ക് നിരോധനം ബാധകമാകില്ല.