മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കേരള സാഹിത്യ അക്കാദമിയുടെ ആദരവിനർഹനായ ബി.സുരേഷ്ബാബുവിനെ സുഹൃദ്സംഘം അനുമോദിച്ചു. വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.ടി.മുരളി അധ്യക്ഷത വഹിച്ചു. പി.ബാലൻ ഉപഹാരസമർപ്പണവും കെ.ടി.രാധാകൃഷ്ണൻ അനുമോദനപ്രഭാഷണവും നടത്തി. പി.പി. രഞ്ജിനി ടീച്ചർ, കെ.ശ്രീധരൻ , ടി. അബ്ദുള്ള, ആർ. ബാലറാം തുടങ്ങിയവർ ആശംസ നേർന്നു. പി.ഹരീന്ദ്രനാഥ് സ്വാഗതവും അഡ്വ. ഇ.വി.ലിജീഷ് നന്ദിയും പറഞ്ഞു.

Previous Article