സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്ക് കൂടുന്നു; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം പേര്‍

Jotsna Rajan

Calicut

Last updated on Nov 25, 2022

Posted on Nov 25, 2022

പത്തനംതിട്ട: മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച്‌ ഒമ്ബത് ദിവസം പിന്നിടുമ്ബോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്ക് കൂടുന്നു.ഇന്ന് രാവിലെ ഒമ്ബത് വരെയുള്ള കണക്കനുസരിച്ച്‌ നാല് ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയിരിക്കുന്നത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി 10,000 പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 പേരാണ് ബുക്കിങ് നടത്തിയിട്ടുള്ളത്. നവംബര്‍ 26, 28 തീയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്. 26ന് 83,769ഉം 28ന് 81,622ഉം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. നവംബര്‍ 30 വരെയുള്ള ബുക്കിങ്ങുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്. നവംബര്‍ 21നാണ് ഇതുവരെ ഏറ്റവുമധികം പേര്‍ ദര്‍ശനം നടത്തിയത്. 57,663 പേരാണ് ദര്‍ശനം നടത്തിയത്. നിലവില്‍ പരമാവധി 1,20,000 ബുക്കിങ്ങാണ് ഒരു ദിവസം സ്വീകരിക്കുക.


Share on

Tags