പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തന്‍ മുരളീധരനാ(48)ണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. തുടര്‍ന്ന്, പമ്ബ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.