പട്ടികവർഗ്ഗവിദ്യാർത്ഥികൾക്കായി അയ്യങ്കാളി മെമ്മോറിയൽ പരീക്ഷ

TalkToday

Calicut

Last updated on Jan 28, 2023

Posted on Jan 28, 2023

തിരുവനന്തപുരം ജില്ലയിൽ 2023-24 അധ്യയനവർഷം അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കീം പ്രകാരം പട്ടികവർഗ്ഗ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി 2022-23 വർഷം 4-ാം ക്ലാസ്സിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗവിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രമായി  മാർച്ച് 11 ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ മത്സര പരീക്ഷ നടത്തുന്നു. വാർഷിക കുടുംബ വരുമാനം 50,000/- രൂപയിൽ കവിയാത്ത വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള പട്ടികവർഗ്ഗവിദ്യാർത്ഥികൾ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷികവരുമാനം, വയസ്സ്, ആൺകുട്ടിയോ, പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസ്സ്, സ്കൂളിന്റെ പേരും മേൽവിലാസം തുടങ്ങിയ വിവരങ്ങൾ അട ങ്ങിയ അപേക്ഷ സ്കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റെൻഷൻ ആഫീസുകളിൽ 2023 ഫെബ്രു വരി 20-ാം തീയതിക്കു മുമ്പായി ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ സ്കോളർഷിപ്പ് കൈപ്പറ്റുന്നതിനു മുമ്പായി ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിനും, പ്രത്യേക ട്യൂഷൻ നൽകുന്നതിനുൾപ്പടെയുള്ള ധനസഹായം നൽകുന്നതാണ്. ഇവയ്ക്ക് പുറമേ 10-ാം ക്ലാസ്സ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് പ്രോജക്ട് ഓഫീസ്/ട്രൈബൽ എക്സ്റ്റെൻഷൻ ആഫീസ് എന്നിവിടങ്ങളിൽ ബന്ധ പ്പെടാവുന്നതാണ്. കൂടാതെ പട്ടികവർഗ്ഗവികസന വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. WWW.stdd.kerala.gov.in.


Share on

Tags