ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

Last updated on Nov 26, 2022

Posted on Nov 26, 2022

കോഴിക്കോട്: കുടുംബസമേതംകാറില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ കുറ്റവാളി ടി.എച്ച്‌.റിയാസ് പിടിയില്‍.നീലേശ്വരം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പമായിരുന്നു ഇയാള്‍ കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. 5.7 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍നിന്ന് പിടികൂടിയത്. കൊലപാതകം, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ റിയാസ്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 50ല്‍ അധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Share on

Tags