നാദാപുരം : വീട്ടമ്മയെ ആക്രമിച്ച യുവാവിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടു വന്നപ്പോൾ യുവാവ് ബോധം കെട്ട് വീണു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും യുവാവ് അടിച്ചു തകർത്തു
അയൽക്കാരിയായ സ്ത്രീയെയും അവരുടെ വീടുമാണ് യുവാവ് ആക്രമണം നടത്തിയത്. വീട്ടമ്മയുടെ ബഹളം കേട്ട് എത്തിയവർ ആണ് യുവാവിനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. അവിടെ യുവാവ് ബോധം കെട്ടു വീണുവെങ്കിലും ഡോക്ടർ വന്ന് പരിശോധിച്ചപ്പോൾ ബോധം കെടൽ അഭിനയമാണെന്ന് മനസ്സിലായി. അയൽ വീട്ടുകാർ രണ്ടും പേരും പ്രശ്നം തീർപ്പാക്കിയതിനാൽ യുവാവിനെതിരെ കേസെടുത്തില്ല. യുവാവിനെ പോലീസ് വെറുതെ വിട്ടു.