ഇസ്‍ലാമാബാദ്: ഇംറാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെ സുഹൃത്തിന്റെ സമ്ബത്ത് നാലുമടങ്ങ് വര്‍ധിച്ചതായി ദ ന്യൂസ് ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട്.
വിദേശരാജ്യങ്ങളില്‍ കഴിയുന്ന പാകിസ്താനികളോട് സ്വന്തം രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇംറാന്‍ഖാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്ത സുഹൃത്തായ ഫര്‍ഹത് ഷഹ്സാദിയും അവരുടെ കുടുംബവും ബിസിനസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന തിരക്കിലായിരുന്നു.
കമ്ബനികള്‍ യു.കെയിലാണ് രജിസ്റ്റര്‍ ചെയ്തത്. മൊത്തം നാലു കമ്ബനികളില്‍ ഒന്നു മാത്രമേ ഷഹ്സാദിയുടെ പേരിലുള്ളൂ. മൂന്നെണ്ണം ഷഹ്സാദിയുടെ സഹോദരിയുടെ പേരിലും ഒരെണ്ണം ഭര്‍ത്താവിന്റെ പേരിലുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷഹ്സാദിയുടെ സഹോദരി മുസറാത് ഖാന് യു.കെയില്‍ ആറു കമ്ബനികളുണ്ട്. ഷഹ്സാദിയുടെ കുടുംബം വിദേശത്താണ് താമസിക്കുന്നത്. നിരവധി ഗുരുതരമായ അഴിമതിക്കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. അതേസമയം, ഈ ആരോപണങ്ങളെല്ലാം തന്റെ സര്‍ക്കാരിനെ ലക്ഷ്യം വെച്ചാണെന്നായിരുന്നു അന്ന് ഇംറാന്‍ ഖാന്‍ പ്രതികരിച്ചത്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ നാലുമടങ്ങാണ് ഷഹ്സാദിയുടെ സമ്ബത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നതത്രെ.