വടകര :61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണശാലയിൽ പാൽകാച്ചൽ ചടങ്ങ് നടന്നു. ഭക്ഷണശാലയായി പ്രവർത്തിക്കുന്ന വടകര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിലാണ് ചടങ്ങ് നടന്നത് . മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.
28 ാം തീയതി തിങ്കളാഴ്ച മുതൽ ഡിസംബർ ഒന്നാം തീയതി വ്യാഴാഴ്ച വരെ ഇവിടെ ഭക്ഷണം വിളമ്പും.ദിവസം പതിനാറായിരം പേർക്ക് ആറു കൗണ്ടറുകളിലായി ഭക്ഷണം വിളമ്പുമെന്ന് സംഘാടകർ അറിയിച്ചു.
ഭക്ഷണ കമ്മിറ്റി ചെയർപേഴ്സൺ അജിത, വർക്കിംഗ് ചെയർമാൻ പി എം രവീന്ദ്രൻ,കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ഭക്ഷണ കമ്മിറ്റി കൺവീനർ ടി കെ പ്രവീൺ, സജീവൻ വടകര ,പി കെ കോയ,കലേഷ്,ഷാജു പി കൃഷ്ണൻ, ബിനു ടി ടി, പിപി രാജേഷ്, സുധീഷ് വള്ളിൽ പുറം തോടത്ത് സുകുമാരൻ സുകുമാരൻ പ്രതാപ്, തുടങ്ങിയവർ സംബന്ധിച്ചു.