അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു

Jotsna Rajan

Calicut

Last updated on Dec 2, 2022

Posted on Dec 2, 2022

മാഹി:അന്താരാഷ്ട്രഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങാടി കൊള്ളുമ്മൽ ജൂനിയർ ബേസിക്ക് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും ന്യൂമാഹി  എം മുകുന്ദൻ പാർക്കിൽ ഒത്തുചേർന്നു. തുടർന്ന് കലാപരിപാടികളും, ആദരിക്കൽ , ബാഡ്ജ് ധാരണം, സമ്മാനം കൈമാറൽ തുടങ്ങിയ പരിപാടികളും നടന്നു.

എൽ.കെ.ജി. മുതൽ നാലാം തരം വരെയുളള വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അജേഷ്, സലിം, ജോഷിമ, രമ്യ , മുബീന തുടങ്ങിയ അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി .


Share on

Tags