അതിഥി അധ്യാപക നിയമനം

TalkToday

Calicut

Last updated on May 7, 2023

Posted on May 7, 2023

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023 -24 അധ്യയന വർഷത്തേക്ക് ബിസിനസ് മാനേജ്‌മെന്റ്, മലയാളം വിഭാഗങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 18 ന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0494 2582800 / gctanur.ac.in

Share on