നിയുക്തി തൊഴില്‍മേള നവംബര്‍ 26ന്

Jotsna Rajan

Calicut

Last updated on Nov 23, 2022

Posted on Nov 23, 2022

മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ നവംബര്‍ 26ന് രാവിലെ 10.30ന് നിയുക്തി 2022 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.

ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. 50തില്‍ പരം കമ്ബനികള്‍ പങ്കെടുക്കുന്ന മേളയില്‍ 2000ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.


Share on

Tags