സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി ആദരിക്കുന്നതിനുള്ള തൊഴിലാളി ശ്രേഷ്ഠാ പുരസ്‌കാരം - 2021 ന് അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ തൊഴില്‍ മേഖലയില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കുന്ന തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും, മൊമെന്റോയും സമ്മാനമായി നല്‍കും. തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റായ lc.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

Previous Article