2022-23 അധ്യയന വര്‍ഷം പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്നതും 2023 ലെ നീറ്റ്/എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കുന്നു.പട്ടിക വര്‍ഗ്ഗ വികസന വകുപ്പാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്ബര്‍, ഇവ, വെള്ള കടലാസില്‍ രേഖപ്പെടുത്തി രക്ഷകര്‍ത്താവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷാ സര്‍ട്ടിഫിക്കറ്റും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ സഹിതം നിലമ്ബൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ മാര്‍ച്ച് 20 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുമ്ബായി അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04931-220315.

Previous Article