അപകട ഭീഷണിയായി ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍

TalkToday

Calicut

Last updated on Mar 11, 2023

Posted on Mar 11, 2023

നാദാപുരം: കല്ലാച്ചി ഇലക്‌ട്രിക് സെക്ഷനു കീഴില്‍ കുമ്മങ്കോട് ഇല്ലത്ത് മുക്കില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍ അപകടാവസ്ഥയില്‍.

വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ നിത്യവും കടന്നുപോകുന്ന വഴിയിലെ ട്രാന്‍സ്ഫോര്‍മറിലാണ് അപകടസാധ്യതയുള്ളത്. റോഡ് നവീകരണത്തിന് ശേഷമാണ് ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയത്.

നവീകരിച്ചതിനെ തുടര്‍ന്ന് നടപ്പാതയുടെയും റോഡിന്റെയും ഉയരം വര്‍ധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുടെ കൈകള്‍പോലും ഫ്യൂസ് വയറുകളില്‍ തട്ടുന്ന സ്ഥിതിയാണ്. ഫ്യൂസും വൈദ്യുതി ലൈനില്‍നിന്നുള്ള വയറുകളും മുകളിലേക്ക് മാറ്റി സ്ഥാപിച്ച്‌ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share on

Tags