ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പരിസരത്ത് സാമൂഹ്യവിരുദ്ധര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി ക്ഷേത്ര പരിസരത്തെ കടകള്‍ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രപരിസരത്ത് രാത്രിയില്‍ കഴിയുന്ന ആളുകള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ ദൃശ്യം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഉണ്ടായ സമയത്ത് തന്നെ പോലീസ് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. നിരവധി പേര്‍ രാത്രി സമയത്ത് ക്ഷേത്രപരിസരത്ത് കഴിയാറുണ്ട്. ഇത്തരത്തില്‍ ഏറ്റുമുട്ടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.