നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നം വാർഡിൽ സ്ത്രീകളുടെ ഹീമോഗ്ലോബിൻ (HB ) പരിശോധന ക്യാമ്പ് നടത്തി. വിളർച്ച മുക്ത പ്രദേശമാകുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് . പാറയിൽ അങ്കണവാടിയിൽ വെച്ച് നടന്ന പരിശോധന ക്യാമ്പിൽ 50 സ്ത്രീകളുടെ HB പരിശോധന നടത്തി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിവി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുനിത എടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമസഭ ഫെസിലിറ്റേ റ്റർ ടി. രാഘവൻ, കെ കെ.അനിൽകുമാർ,പി പി ബബിലാഷ്, എം. വി വനജ,പി പി. ശോഭ എന്നിവർ സംസാരിച്ചു. പരിശോധനക്ക് JPHN മാരായ പി. അനിൽ കുമാരി, ഡി. എസ് ഷൈമ, JHI സി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.പതിനൊന്നാം വാർഡ് 12 ലേക്ക് എന്ന ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സൗജന്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
