വിദ്യാര്‍ത്ഥിനിയുടെ നടുവ് എക്സ്റേ മെഷീന്‍ തട്ടി ഒടിഞ്ഞ സംഭവം, അന്വേഷണത്തിന് നിര്‍ദേശം

TalkToday

Calicut

Last updated on Jan 22, 2023

Posted on Jan 22, 2023

തൊണ്ടയില്‍ മുള്ള് കുടുങ്ങി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ നടുവ് എക്‌സ്‌റേ മെഷീന്‍ തട്ടി ഒടിഞ്ഞെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യ ആണ് നടുവൊടിഞ്ഞ്​ കിടപ്പിലായത്. ആശുപത്രിയിലെ ഇ.എൻ.ടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്​റേ എടുത്തത്. എക്സ്​റേ എടുക്കുന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവിൻറെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.


Share on

Tags