വടകര: വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ മടപ്പള്ളി വെള്ളികുളങ്ങര ക്രാഷ് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നടന്നു. സി.കെ നാണു എം.എൽ.എ ആയിരുന്ന കാലത്ത് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി ഭരണാനുമതി നേടിയ പ്രവൃത്തിയാണിത്. എന്നാൽ സാങ്കേതിക തടസങ്ങളാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇത് ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയായിരുന്നു.

ഒഞ്ചിയം പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ യാഥാർത്ഥ്യമായതെന്ന് കെ.കെ രമ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് വ്യക്തമാക്കി. മടപ്പള്ളി നാദാപുരം റോഡ് മേഖലയിലുള്ളവർക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പവഴിയാണിത്. ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് നിറവേറ്റപെടുന്നത്. രണ്ടു കോടിയുടെ നവീകരണ പ്രവൃത്തിയാണ് നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി ഗിരിജ അധ്യക്ഷയായിരുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജിത്ത്,വൈസ് പ്രസിഡൻ്റ് റഹീസ നൗഷാദ്, സുധീർ മഠത്തിൽ, ശശികല ദിനേശൻ, നുസൈബ മൊട്ടേമ്മൽ, യു.എം സുരേന്ദ്രൻ, ജൗഹർ വെള്ളികുളങ്ങര, പി.എം രമ്യ, ഷിജിന കൊടക്കാട്ട്, വല്ലത്ത് ബാലകൃഷ്ണൻ, പി.അജയൻ, നജീഷ്കുമാർ, ബാബു പറമ്പത്ത്, ബാലൻ പുറമയിൽ, അഷ്റഫ് സംസാരിച്ചു.