കൊളച്ചേരി: മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൊളച്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ 11 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിന്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
കൊളച്ചേരി പെരുമാച്ചേരിയിലെ കടോത്ത് വളപ്പില്‍ സുരേശന്‍ - ഷീബ ദമ്ബതികളുടെ മകന്‍ ഭഗത് ദേവ് (11) ആണ് മരിച്ചത്.ചെക്കിക്കുളം രാധാകൃഷ്ണ എ. യു.പി.സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയായ ഭഗത് സ്കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാന്‍ കുളിമുറിയില്‍ കയറിയതായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി പുറത്തേക്ക് വരാത്തതിനെത്തുടര്‍ന്ന് വാതിലില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതില്‍ ചവുട്ടിത്തുറന്ന് അകത്ത് കയറിയവര്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായഗോകുല്‍. മൃതദേഹം ജില്ലാ ആശുപത്രിയില്‍ മയ്യില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.