തിരുവനന്തപുരം: നാട്ടിലെത്തി സാധനങ്ങളും വാങ്ങി ഊരിലേക്ക് പോയ ബൈക്ക് യാത്രികര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. അഗസ്ത്യവനത്തിലെ കമലകം സെറ്റില്‍മെന്‍റിലെ ശീതങ്കന്‍ കാണി (38), മണികണ്ഠന്‍ കാണി (25) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. തിങ്കഴാഴ്ച രാത്രി എട്ടോടെ കോട്ടൂര്‍ വനത്തിലെ വനം ഓഫീസിനടുത്ത് മരുംമൂട് വെച്ചായിരുന്നു സംഭവം. അടുത്തിടെയായി അഗസ്ത്യവനത്തിലെ ജനവാസ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ജനുവരിയില്‍ പ്രശസ്തമായ അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനായി വനം വകുപ്പ് തയ്യാറെടുക്കുന്നതിനിടെയാണ് വനമേഖലയില്‍ ആനയുടെ ആക്രമണം വര്‍ദ്ധിക്കുന്നത്. രണ്ട് മാസം മുമ്പ് വനത്തിനുള്ളിലെ റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങവേ കാട്ടാനയുടെ ആക്രമണത്തില്‍ പൊടിയം കൊമ്പിടി ഊരിലെ അംബിക കാണിക്കാരിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. അംബികയ്ക്കൊപ്പം ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അഗസ്ത്യവനത്തിലെ ആനന്ദ് ഇപ്പോഴും ചികിത്സയിലാണ്. രണ്ട് മാസത്തിനുള്ളില്‍ കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ആക്രണത്തില്‍ പരിക്കേറ്റവര്‍ പ്രദേശത്ത് നിരവധിയുണ്ട്.

Previous Article