ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ പതിനെട്ടുകാരിയെ അച്ഛന്റെ മുന്നില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ സിര്‍സില്ല ജില്ലയിലാണ് സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘം മുഖം മൂടി ധരിച്ചിരുന്നു.
പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് ഓടിയെത്തിയെങ്കിലും സംഘത്തില്‍ ഒരാള്‍ പിതാവിനെ തളളിമാറ്റുന്നതും വീഡിയോയില്‍ കാണാം.
#WATCH | Telangana: An 18-year-old girl was kidnapped in front of her father when they were returning to their house after visiting a temple, in the Sircilla district
— ANI (@ANI) December 20, 2022
(CCTV visuals) pic.twitter.com/GYedm9jkHJ
നിമിഷങ്ങള്‍ക്ക് പിന്നാലെ പിതാവ് മോട്ടോര്‍ ബൈക്കുമായി കാറിനെ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിച്ചതായി പോലീസ് അറിയിച്ചു. കാര്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രദേശത്തെ ഹൈവേയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.