അതിരാണിപ്പാടത്തു വിസ്മയമായി മൺചിത്രം

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് ജില്ലയിലെ ചിത്രകലാ അധ്യാപകർ ചേർന്നൊരുക്കിയ മൺചിത്രം കാണികൾക്ക് വിസ്മയക്കാഴ്ച്ചയായി.
61 മീറ്റർ നീളമുണ്ട് മൺചിത്രത്തിന്.

കോഴിക്കോട് ജില്ലയിലെ 61 വിദ്യാലയങ്ങളിൽ നിന്നും, ഒപ്പം ഗുരു ചേമഞ്ചേരി, എം.പി വീരേന്ദ്രകുമാർ, സി എച്ച് മുഹമ്മദ്‌ കോയ എന്നിവരുടെ സ്‌മൃതിയിടങ്ങളിൽ നിന്നും ശേഖരിച്ച മണ്ണുമുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രൗഢോജ്വലമായ കലോത്സവചരിത്രമാണ് ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാൻവാസിൽ വിരിഞ്ഞത്. 57 കലോത്സവ ഇനങ്ങളും
കോഴിക്കോടിനു മറക്കാനാകാത്ത വ്യക്തിത്വങ്ങളും ചിത്രങ്ങളിൽ നിറഞ്ഞു നിന്നു.

Share on

Tags