അല്‍ഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താം

TalkToday

Calicut

Last updated on Jan 28, 2023

Posted on Jan 28, 2023

ല്‍ഷിമേഴ്സ് രോഗം ക്ലിനിക്കല്‍ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മുമ്ബ് രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് പഠനം.

പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാരീതി വഴി ക്ലിനിക്കല്‍ പരിശോധനയില്‍ അല്‍ഷിമേഴ്സ് കണ്ടെത്തുന്നതിന് മൂന്നരവര്‍ഷംമുമ്ബേ രോഗസാധ്യത തിരിച്ചറിയാനാവുമെന്നതാണ് ഗവേഷകര്‍ പറയുന്നത്.

ന്യൂറോജെനിസിസ് എന്നാണ് തലച്ചോറിലെ പുതിയകോശങ്ങളുടെ രൂപവത്കരണ പ്രക്രിയയെ പറയുന്നത്. ഈ പ്രക്രിയയില്‍ രക്തത്തിലെ പദാര്‍ഥങ്ങള്‍ക്ക് പങ്കുണ്ട്. പഠിക്കാനും ഓര്‍മിക്കാനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്ബസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്. അല്‍ഷിമേഴ്സിന്റെ ആദ്യഘട്ടം ബാധിക്കുന്നതും ഹിപ്പോകാമ്ബസില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിനെയാണ്.

നേരിയ തോതില്‍ ഓര്‍മക്കുറവ് കാണിച്ചുതുടങ്ങിയ 56 പേരുടെ രക്തം തുടര്‍ച്ചയായി പരിശോധിച്ചാണ് പഠനം നടത്തിയത്. ഇനവരില്‍ 36 പേര്‍ക്ക് പിന്നീട് അല്‍ഷിമേഴ്സ് സ്ഥിരീകരിച്ചു. പഠനത്തില്‍ പങ്കെടുത്ത പിന്നീട് അല്‍ഷിമേഴ്സ് സ്ഥിരീകരിച്ചവരുടെ രക്തപരിശോധനാഫലങ്ങളില്‍ കോശവളര്‍ച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. ക്ലിനിക്കല്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നതിന് മൂന്നരവര്‍ഷം മുമ്ബാണ് ഈമാറ്റങ്ങള്‍ കണ്ടെത്തിയത്. 'ബ്രെയിന്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തിലാണ് ഇക്കാര്യമുള്ളത്.


Share on

Tags