തേഞ്ഞിപ്പലം:അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സർവകലാശാലയിൽ തുടക്കമായി.
കാലിക്കറ്റ് സര്‍വകലാശാലയിലെ പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. വനിതാ വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 45 കി.ലോ. വിഭാഗത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സുഫ്ന ജാസ്മിൻ പി. എസ് 154 പോയന്റോടു കൂടി ചാമ്പ്യനായി. ഹേമചന്ദ് യാദവ് യൂണിവേഴ്സിറ്റിയുടെ വീണ 153 പോയന്റോടു കൂടി രണ്ടാം സ്ഥാനവും . അഡമാസ് യൂണിവേഴ്സിറ്റി കൽക്കത്തയുടെ ചന്ദ്രിക തരഫ്ദാർ 153 പോയിന്റോടു കൂടി മൂന്നാം സ്ഥാനവും നേടി.
ഇന്ത്യയിലെ 95-ല്‍പരം സര്‍വകലാശാലകളില്‍ നിന്നായി 700ൽപരം താരങ്ങളാണ് മത്സരിക്കുന്നത്. 10 കാറ്റഗറിയിലാണ് മത്സരം. നിലവിലെ ജേതാക്കളായ പഞ്ചാബ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര താരങ്ങളായ ഗ്വനഹ്വാരി യാദവ്, ഷ്രാബനി ദാസ്, സ്‌നേഹ സോറന്‍, ബാലോയാലം, ഡിറ്റിമോണി, സ്‌നോവാള്‍, ലേഖ മല്ല്യ എന്നിവരും കേരളത്തിലെ ദേശീയ ചാമ്പ്യന്‍മാരായ സുഫ്‌നാ ജാസ്മിന്‍, അഞ്ജന ശ്രീജിത്ത് എന്നിവരും ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നുണ്ട്.
ദേശീ വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷന്‍ ഒഫീഷ്യലുകളാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പുറത്തുമായി 10 മത്സരവേദികള്‍ സജ്ജമാക്കിയിട്ടുണ്ട്.