വടകര : ഈ മാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന AITUC നാൽപത്തിരണ്ടാം ദേശീയ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കയ്യൂർ ചൂരിക്കാൻ കൃഷ്ണൻ നായർ സ്മൃതി മണ്ഡപത്തിൽ വെച്ച് ജാഥാ ക്യാപ്ടൻ പി രാജുവിനും വൈസ് ക്യാപ്ടൻ എലിസബത്തിനും കൂടി കൈമാറി.

കെ വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ സി പി മുരളി, പി കെ മൂർത്തി, ആർ സജിലാൽ, കവിതാ സന്തോഷ്, മഹിതാ മൂർത്തി, താവം ബാലകൃഷ്ണൻ ടി കൃഷ്ണൻ പ്രസംഗിച്ചു.
റിപ്പോർട്ടർ : സുധീർ പ്രകാശ്. വി.പി.(ശ്രീദേവി വട്ടോളി)