വിമാനയാത്രക്കൂലി കുറയ്ക്കാനുള്ള നിയമ പോരാട്ടത്തിന്റെ ഭാഗമായി സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട് തേടി കേരള പ്രവാസി അസോസിയേഷന്‍.
ഇതിന്റെ ഭാഗമായി സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി.ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഘടന കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. മന്ത്രാലയ നിലപാട് അനുകൂലമല്ലെങ്കില്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനും തിരികെ വരാനുമുള്ള വിമാനയാത്രക്കൂലി ഒരു നിയന്ത്രണവുമില്ലാതെ കൂട്ടികൊണ്ടിരിക്കുകയും അത് പ്രവാസികളുടെ യാത്രകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേരള പ്രവാസി അസോസിയേഷന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിപ്പിച്ചത്.
സിവില്‍ വ്യോമയാന മന്ത്രാലം നേരിട്ട് കൈകാര്യം ചെയ്യുന്ന വിഷയമായതിനാല്‍ ആദ്യം മന്ത്രാലയത്തെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് കേരള പ്രവാസി അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് സിവില്‍ വ്യോമയാന മന്ത്രിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും കത്ത് നല്‍കിയത്.
