വീണ്ടും ഓഫര്‍ മേള; ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മുതല്‍ ആരംഭിക്കും

Jotsna Rajan

Calicut

Last updated on Jan 12, 2023

Posted on Jan 12, 2023

ഓണ്‍ലൈന്‍ വിപണികളില്‍ വീണ്ടും ഓഫര്‍ മേള ആരംഭിക്കുന്നു. ആമസോണില്‍ റിപ്പബ്ലിക് ഡേയോടനുബന്ധിച്ച് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 15-മുതല്‍ ആരംഭിക്കും. പ്രൈം ഉപഭോക്താക്കള്‍ക്ക് ജനുവരി 14-മുതല്‍ സെയിലില്‍ പ്രവേശിക്കാം. ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളാണ് സെയിലിലുള്ളത്. ഇലക്ട്രോണിക് ആക്‌സസറീസ്‌, സ്മാര്‍ട്ട്‌ഫോണുകള്‍, ഫര്‍ണിച്ചറുകള്‍, കിച്ചണ്‍-ഹോം അപ്ലയന്‍സുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ജനുവരി 20-ന് സെയില്‍ അവസാനിക്കും.

ഉത്പന്നങ്ങളുടെ ഓഫറുകള്‍ കൂടാതെ മറ്റു ബാങ്കിങ് ഡിസ്‌കൗണ്ടുകളുമുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുമുണ്ട്. സെയിലില്‍ ആദ്യ രണ്ടുദിവസങ്ങളില്‍ ഗംഭീര ഓഫറുകളാണുള്ളത്. ചില ഉത്പന്നങ്ങള്‍ക്ക് ബ്ലോക്ബസ്റ്റര്‍ ഡീലുകളുമുണ്ട്. സെയില്‍ ആരംഭിച്ചാല്‍ രാത്രി 8 മണി മുതല്‍ അര്‍ധരാത്രി വരെ പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഇലക്ട്രോണിക് ആക്‌സസറീസുകള്‍ക്ക് വന്‍ വിലക്കുറവാണുള്ളത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഹെഡ്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയെല്ലാം വന്‍ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഹോം അപ്ലയന്‍സുകള്‍ക്കും ടിവികള്‍ക്കും 60% വരെ ഓഫറുകളാണുള്ളത്. നിരവധി പുത്തന്‍ ഉത്പന്നങ്ങളും സെയിലില്‍ വിപണിയിലിറങ്ങുന്നുണ്ട്. ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട് വാച്ചുകള്‍ക്കും 75% വരെ വിലക്കിഴിവുണ്ട്. കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 70% വരെയും മൊബൈല്‍ ആക്‌സസറീസുകള്‍ക്ക് 40% വരെയും ഓഫറുകളാണുള്ളത്. കിടിലന്‍ കോംബോ ഓഫറുകളില്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനാകും.


Share on

Tags