പ്രതികൂല കാലാവസ്ഥ; ദുബായിലെ നിരവധി റോഡുകള്‍ അടച്ചു

TalkToday

Calicut

Last updated on Jan 26, 2023

Posted on Jan 26, 2023

കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് ദുബായിലെ നിരവധി റോഡുകള്‍ അടച്ചു. അടച്ച റോഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന റൂട്ടുകളെ കുറിച്ചും ദുബായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിപ്പ് നല്‍കി.

ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റും അല്‍ അസയേല്‍ സ്ട്രീറ്റും ബന്ധിപ്പിക്കുന്ന ഇരുവശത്തേക്കുമുള്ള റൂട്ട് അടച്ചിട്ടു. ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നിവ ബദല്‍ റോഡ് മാര്‍ഗങ്ങള്‍ ഉപയോഗിക്കാം.

നേരത്ത അടച്ച അല്‍ സബ്ഖ ടണല്‍ നിലവില്‍ തുറന്നിട്ടുണ്ട്. ടണല്‍ അടച്ചിട്ടാല്‍ ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ യലായിസ് എന്നിവ ബദല്‍ റോഡുകളായി ഉപയോഗിക്കാം.

വാഹന ഗതാഗത നിയന്ത്രണം സംബന്ധിച്ച് ദുബായി പൊലീസ് ആപ്പിലും അലേര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

Share on

Tags