കോഴിക്കോട്: അച്ഛനൊപ്പം സ്കൂട്ടറില്‍ പോകുമ്ബോള്‍ പിറകില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു.
പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയില്‍ ഷമീറിന്റെ മകള്‍ ഫാത്തിമ ഷഹ്‌മ (8) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ല്‍ പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഷഹ്‌മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷഹ്‌മ യുടെ പിതാവ് ഷമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ചികിത്സയിലാണ്.