കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം ; മരണം എട്ടായി

Jotsna Rajan

Calicut

Last updated on Dec 24, 2022

Posted on Dec 24, 2022


കുമളിക്ക് സമീപം തമിഴ്‌നാട്ടില്‍ ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു.

തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. കേരള തമിഴ്നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടിച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ഈ സമയം അതുവഴി വന്ന ഒരു വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം വിവരം കുമളി പോലീസിനെ അറിയിച്ചു.
തമിഴ് നാട് പോലീസും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ കമ്ബത്തുള്ള ആശുപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കല്‍ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളില്‍തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share on

Tags