പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി കേന്ദ്രത്തിൽ ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഫാഷൻ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32,800 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ (ജനുവരി 20) രാവിലെ 10.30ന് മാഹി സെമിത്തേരി റോഡിൽ എസ്.പി ഓഫീസിന് സമീപമുള്ള സർവകലാശാല കേന്ദ്രത്തിൽ വാക്-ഇൻ-ഇന്റർവ്യൂവിന് എത്തണമെന്ന് സ്ഥാപനമേധാവി അറിയിച്ചു.
വിശദവിവരങ്ങൾക്ക്
www.pondiuni.edu.in