വടകര: ഭണ്ഡാരം മോഷ്ടാവ് കുഞ്ഞിക്കേണ്ടി അബ്‌ദുള്ള മുടവന്തേരി പിടിയിലായി. കുറ്റ്യാടി എസ്.ഐമാരായ ഷമീര്‍, മുനീര്‍, എസ്.സി.പി.ഒ.
വി.വി ഷാജി, ബിനീഷ്. വി.സി, സദാനന്ദന്‍, സിറാജ് എന്നിവരും ചേര്‍ന്നാണ് പേരാമ്ബ്ര ബസ് സ്റ്രാന്‍ഡ് പരിസരത്ത് നിന്ന് പിടികൂടിയത്.
പ്രതി കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മുമ്ബ് ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ഭണ്ടാരങ്ങള്‍ പൊളിച്ചു കളവു നടത്തിയിട്ടുണ്ട്. 5 വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കുറ്റിയാടിയിലുള്ള നെട്ടൂര്‍ കൊറോത്ത് ചാലില്‍ പരദേവത ക്ഷേത്രത്തിലും, പയ്യോളിയിലെ താച്ചാങ്കുന്നു പറമ്ബില്‍ കുട്ടിച്ചാത്തന്‍ ഭഗവതി ക്ഷേത്രം, വടകരയിലെ ഒരു പള്ളിയിലും, കണ്ണൂര്‍ ജില്ലയിലെ വിവിധ അമ്ബലം -പള്ളി ഭന്ധരങ്ങളും കുത്തി തുറന്നു പണം അപഹാരിച്ചു. വിവിധ യിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.